Wednesday, 8 October 2025

വായന വസന്തം ഒന്നാം ദിനം 8.10.2025

എവിടെനിന്നും ഏതു നിമിഷവും ആട്ടിപ്പായിക്കപ്പെടാമെന്നു ഭയക്കുന്ന കുറെ മനുഷ്യരെക്കുറിച്ചുള്ള ഉള്ളുലയ്ക്കുന്ന ആഖ്യാനമാണ് 'തപോമയിയുടെ അച്ഛൻ' എന്ന നോവൽ. സമീപകാലത്തൊന്നും ഇങ്ങനെ വിടാതെ  പിന്തുടരുന്ന ഒരു കൃതി വായിച്ചിട്ടില്ല,  വായിച്ചതിൻ ശേഷം അത് തിരികെ നമ്മെത്തന്നെ ഇങ്ങനെ വായിച്ചു കൊണ്ടിരുന്നിട്ടില്ല. എത്രകാലം കഴിഞ്ഞാലും നിരന്തരം  മനുഷ്യകുലത്തിന് നേരിടേണ്ടി വന്നേക്കാവുന്ന സമസ്യകളാണ് ഇ. സന്തോഷ് കുമാർ തന്റെ കൃതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. അത്രയും ആഴവും പരപ്പുമുണ്ടതിന്. നിശ്ചയമായും  വായിച്ചിരിക്കേണ്ടുന്ന നോവൽ.