Wednesday 22 March 2023

സൂര്യൻ..

സൂര്യന്‍ വീര്‍ത്തു വലുതാകുന്നു.
പഴുപ്പെത്തിയ
ഒരു മധുരക്കനിപോലെ
എന്റെ സായാഹ്നസ്വപ്‌നത്തില്‍
നെടുങ്ങനെ
വെള്ളിരേഖകള്‍ പായിക്കുന്നു.

Saturday 18 June 2022

ഗീതമേ..

ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും ?
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി ?

കടലിനോട്....

കടലിനോട് നിന്നെ കുറിച്ച്
പറഞ്ഞ് മതിയാകാതെ നിക്കവെയാണ് ആകാശത്തിൽ നിന്നും
മേഘങ്ങളുടെ പാട്ട് ഇറങ്ങി വന്നത്
തീരത്ത് നമുക്ക് പാർക്കാൻ
ഞാൻ തീർത്ത മണൽ വീടുകൾ
പാട്ടിന്റെ വരി പിടിച്ച്
മേലെ... മേലേക്ക്.....
മേഘത്തിന്റെ തുഞ്ചത്തേക്ക് ....
കയറി പോയി !
ഇപ്പൊ പെയ്ത മഴയിൽ ....
നിന്റെ മുറ്റം നിറഞ്ഞ മഴയിൽ
നീ ഒരിക്കലും കണ്ടിട്ടില്ലാത്ത
നമ്മുടെ മണ്ണ് വീടുണ്ട്
നീ കേൾക്കാതെ പോയ മേഘങ്ങളുടെ പാട്ടുണ്ട്
കടലിനോട് ഞാൻ പറഞ്ഞ സ്വകാര്യങ്ങളുണ്ട്
മഴ എപ്പോഴേ മഴയല്ലാതായി കഴിഞ്ഞു ...🥰🥰❤️❤️❤️